---
title: "തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാര മോഷണം: സിഐടിയു നിലപാടിനെതിരെ ബിഎംഎസ്"
english_title: "Treasure theft at Trichambaram temple: BMS opposes CITU's stance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306247/Treasure theft at Trichambaram temple: BMS opposes CITU's stance"
published_at: "2025-08-03T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാര മോഷണം: സിഐടിയു നിലപാടിനെതിരെ ബിഎംഎസ്

> **Lead Summary:** തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ വിഷയത്തിൽ സിഐടിയു നേതൃത്വത്തിന്റെ നിലപാടിനെതിരെ ബിഎംഎസ് രംഗത്ത്. സിഐടിയു ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണൻ പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മോഷ്‌ടാവിനെതിരെ നടപടി എടുക്കാതെ സിസിടിവി ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പത്രസമ്മേളനം സത്യസന്ധരായ മറ്റ് ക്ഷേത്ര ജീവനക്കാരോടും ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിഎംഎസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ വിഷയത്തിൽ സിഐടിയു നേതൃത്വത്തിന്റെ നിലപാടിനെതിരെ ബിഎംഎസ് രംഗത്ത്. സിഐടിയു ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണൻ പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മോഷ്‌ടാവിനെതിരെ നടപടി എടുക്കാതെ സിസിടിവി ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പത്രസമ്മേളനം സത്യസന്ധരായ മറ്റ് ക്ഷേത്ര ജീവനക്കാരോടും ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിഎംഎസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

ഭണ്ഡാര മോഷണത്തിന് സസ്പെൻഷനിലായ സിഐടിയു നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ പോലും തയ്യാറാകാതെ മോഷ്ടാവിന് സംരക്ഷണം നൽകുകയാണ് സിഐടിയു നേതൃത്വം ചെയ്യുന്നതെന്ന് ബിഎംഎസ് ആരോപിച്ചു. ക്ഷേത്രത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥാപിച്ച സിസിടിവിയിൽ മോഷ്‌ടാവിൻ്റെ നടപടി പുറത്തുവന്നപ്പോൾ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ബി എം എസ്.

യോഗത്തിൽ ടി കെ ബാബു അധ്യക്ഷത വഹിച്ചു .കൊമ്പിലാത്ത് നാരായണൻ , രാഹുൽ ആർ നാഥ് , കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306247/Treasure theft at Trichambaram temple: BMS opposes CITU's stance)